കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: റമദാന്‍ പ്രമാണിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്നു കെഎസ്ആര്‍ടിസി. ജൂണ്‍ 13 മുതല്‍ 17 വരെ അഞ്ച് ദിവസത്തേക്കാണ് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നു മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തര്‍സംസ്ഥാന കേന്ദ്രങ്ങളില്‍ നിന്നു കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്താനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അവധി ദിവസങ്ങളുമായും ആഴ്ചാവസാന അവധിയുമായും ബന്ധപ്പെട്ടാണ് ഈ സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it