kozhikode local

കൂടത്തായി സാമൂഹികവിരുദ്ധ അക്രമം: ആറുപേര്‍ക്കെതിരേ കേസ്്

താമരശ്ശേരി: റോഡരികില്‍ നിന്നും സംസാരിച്ചു നിന്ന മൂന്നു യുവാക്കളെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ധിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരില്‍ കേസ് എടുത്തു.
കൂടത്തായി സ്വദേശികളായ ഇബ്രാഹിം ബാദുഷ,നൗഷാദ് തഞ്ചേരി,ഇറോളി മോയി,റമീസ്,അമ്പലക്കുന്നുമ്മല്‍ കരീം,റിയാസ് മൊയ്തു എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ചേര്‍ത്ത് കേസ് എടുത്തത്.
കൂടത്തായിയില്‍ കഴിഞ്ഞ 21 നു രാത്രി റോഡരികില്‍ സംസാരിച്ചു നില്‍കുകയായിരുന്ന സുഹൃത്തുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ ജിത്തുട്ടന്‍, അഘ്‌നേശ്, ഹര്‍ഷാദ് എന്നിവരെ ഇബ്രാഹിം ബാദുഷ എന്ന ആളുടെ നേതൃത്വത്തില്‍ സിപിഎം ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു.
ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പ്രകോപിതരായാണ് സംഘം അക്രമം നടത്തിയതെന്ന് പരിക്കേറ്റവരും പ്രദേശ വാസികളും പറഞ്ഞു. ദളിത് വിഭാഗത്തില്‍ പെട്ട രണ്ട് പേരേ ജാതിപ്പേര്‍ വിളിച്ചാക്ഷേപിക്കുകയും ക്രൂരമായി മര്‍ധിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ചെറുത്തു നില്‍പില്‍ അക്രമികളില്‍ ചിലര്‍ക്ക് പരിക്കേല്‍കകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഭരണ സ്വാധീനത്തിനു വഴങ്ങി നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ജയിലിടക്കുകയും ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് കോടഞ്ചേരി പോലീസ് 15 പേരില്‍  ആറ് പേര്‍ക്കെതിരെ കേസ് എടുത്തത്.
Next Story

RELATED STORIES

Share it