കു ക്ലക്‌സ് ക്ലാന്‍ റാലിയില്‍ സംഘര്‍ഷം;3 പേര്‍ക്കു കുത്തേറ്റു

വാഷിങ്ടണ്‍: കാലഫോര്‍ണിയയിലെ ആന്‍ഹെയിമില്‍ വലതുപക്ഷ വംശീയ സംഘടനയായ കു ക്ലക്‌സ് ക്ലാന്‍ (കെകെകെ) റാലിക്കിടെ സംഘര്‍ഷം. മൂന്നു പേര്‍ക്കു കുത്തേറ്റതായി യുഎസ് പോലിസ് അറിയിച്ചു. റാലി നടത്താന്‍ പ്രാദേശിക പാര്‍ക്കില്‍ ഒത്തുകൂടിയ കെകെകെ അംഗങ്ങളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നു പോലിസ് അറിയിച്ചു. ഇരു വിഭാഗത്തിലും പെട്ട 13 പേര്‍ അറസ്റ്റിലായി. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊടി കെട്ടാന്‍ ഉപയോഗിച്ച ദണ്ഡുകൊണ്ടു എതിരാളിയെ ആക്രമിച്ച കെകെകെ അംഗവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. കോണ്‍ഫെഡറേറ്റ് പതാകയുമേന്തിയാണ് കെകെകെ അംഗങ്ങള്‍ റാലിക്കെത്തിയത്.
Next Story

RELATED STORIES

Share it