ernakulam local

കുസാറ്റ് കലോല്‍സവം: തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജിന് കിരീടം

കളമശ്ശേരി: കൊച്ചി സര്‍വകലാശാല കലോല്‍സവം സര്‍ഗം 2016 ല്‍ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജിന് കിരീടം. കുസാറ്റ് മെയിന്‍ കാംപസിനാണ് രണ്ടാം സ്ഥാനം.
നാടക മല്‍സരത്തില്‍ മികച്ച നടനായി കുസാറ്റ് മെയില്‍ കാംപസിലെ അമ്പാടി കണ്ണനേയും നടിയായി കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ കൃഷ്‌ണേന്ദുവിനേയും തിരഞ്ഞെടുത്തു.
അവസാന ദിനം നടന്ന മോഹിനിയാട്ടത്തില്‍ ടോകെച്ചിലെ ഐശ്വര്യ സുരേഷ്, മോഡല്‍ എന്‍ജിനീയറിങ് കോളജിലെ ശ്രീലക്ഷ്മി പ്രദീപ്, എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
കോല്‍ക്കളിയില്‍ മോഡല്‍ എന്‍ജിനീയറിങ്ങിലെ കെ വി മുനീര്‍ ടീമും, കുസാറ്റ് മെയിന്‍ കാംപസിലെ മുഹമ്മദ് ഫൈസല്‍ ടീം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
നാടക മത്സരത്തല്‍ കുസാറ്റ് മെയിന്‍ കാംപസിലെ എം അമ്പാടി കണ്ണന്‍ ടീമും, മോഡല്‍ എന്‍ജിനിയറിങ് കോളജിലെ റോഷ്‌നി ആര്‍ പണിക്കര്‍ ടീമും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഫാന്‍സിഡ്രസ് മത്സരത്തില്‍ തിരുവാങ്കുളം ഭാവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ലെ ജുവല്‍ വര്‍ഗീസ്, കുസാറ്റ് മെയിന്‍ കാംപസിലെ എന്‍ നിഥിന്‍ കുമാര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനക്കാരായി.
മോണോ ആക്ടില്‍ മോഡല്‍ എന്‍ജിനീയറിങ്ങിലെ എല്‍സ ടെസ്വര്‍ക്കി, കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ അലിഫ് മുഹമ്മദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനക്കാരായി.
Next Story

RELATED STORIES

Share it