കുഷ്ഠരോഗികളോട് വിവേചനം കാണിക്കരുത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: ചികിത്സയിലും വിദ്യാഭ്യാസത്തിലും കുഷ്ഠരോഗികളോട് വിവേചനം കാണിക്കരുതെന്ന് സുപ്രിംകോടതി. കുഷ്ഠരോഗത്തിനെതിരേ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കുഷ്ഠരോഗം പിഴുതെറിയുന്നതിനു സര്‍ക്കാരുകള്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ പങ്കജ് സിന്‍ഹ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുഷ്ഠരോഗത്തിനുള്ള സൗജന്യ ചികിത്സയെക്കുറിച്ച് ബോധവല്‍കരണം നടത്താനും സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കുഷ്ഠരോഗികള്‍ക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അവര്‍ക്കു വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരാനും കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it