World

കുവൈത്ത്: കൊലക്കേസില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം

കുവൈത് സിറ്റി:  ഫിലിപ്പീന്‍ സ്വദേശിയായ ഗാര്‍ഹിക തൊഴിലാളിയെ കുവൈത്തില്‍ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ക്ക് പരോള്‍ പോലും നല്‍കരുതെന്ന കര്‍ശന വ്യവസ്ഥകളോടുകൂടി  സുപ്രിംകോടതിയാണ് ശിക്ഷ വധിച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ബാലുശ്ശേരി സ്വദേശി തുഫൈല്‍, ഈങ്ങാപ്പുഴ സ്വദേശി ഫിജോ തോമസ് എന്നിവരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.  പ്രതികളുടെ അസാന്നിധ്യത്തിലാണ് വിധി പ്രഖ്യാപനം. നേരത്തേ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നു കണ്ടെത്തി കീഴ്‌ക്കോടതി മൂന്ന് പ്രതികളെയും വെറുതെ വിട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ രാജ്യം വിടുകയായിരുന്നു. കടം വാങ്ങിയ തുക  തിരിച്ചടയ്ക്കാതിരിക്കാന്‍ അജിത് യുവതിയെ കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫഌറ്റിനു തീകൊളുത്തി എന്നുമാണ് കേസ്.
Next Story

RELATED STORIES

Share it