കുവൈത്ത് എയര്‍വേയ്സ് ബാഗേജ് 46 കിലോ ആയി വര്‍ധിപ്പിച്ചു
BY sdq Kappan19 April 2016 11:09 AM GMT
X
sdq Kappan19 April 2016 11:09 AM GMT
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊളംബോ, മനില വിമാനത്താവളങ്ങളിലേക്ക് കുവൈത്ത് എയര്വേയ്സില് ബാഗേജ് അലവന്‍സ് 46 കിലോ ആയി വര്‍ധിപ്പിച്ചു. ജൂണ്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക. 23 കിലോ ഗ്രാം വീതമുള്ള രണ്ട് ലഗേജുകളായാണ് കൊണ്ടുപോകേണ്ടത്.
വേനല്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും.
നിശ്ചയിക്കപ്പെട്ട വിമാനത്താവളങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിലേക്ക് 23 കിലോ അധികം കൊണ്ടുപോകുന്ന യാത്രക്കാരില്‍ നിന്ന് 45 റിയാല്‍ അധികം ഈടാക്കും. 23 കിലോ ഭാരമുള്ള മറ്റൊരു ലഗേജ് കൂടിയുണ്ടെങ്കില്‍ 80 റിയാലും മൂന്നാമത് ഒരു ലഗേജ് കൂടിയുണ്ടെങ്കില്‍ 130 റിയാലും അധികം നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്കിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. ജൂണ്‍ 15 വരെ കൊച്ചിയിലേക്ക് 48 റിയാല്‍ നിരക്കില്‍ യാത്രചെയ്യാം. എയര്‍പോര്‍ട്ട് ടാക്സ് അടക്കമുള്ളവ അധികം നല്‍കേണ്ടി വരും.
Next Story
RELATED STORIES
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്; ' അത്...
20 April 2024 10:14 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMT