ernakulam local

കുഴുപ്പിള്ളി പഞ്ചായത്തില്‍ വണ്‍മിനിറ്റ് സര്‍ട്ടിഫിക്കറ്റ് പദ്ധതി ഇന്നു തുടങ്ങുന്നു

എടവനക്കാട്: കുഴുപ്പിള്ളി പഞ്ചായത്ത് ഓഫിസ് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വണ്‍ മിനിട്ട് സര്‍ട്ടിഫിക്കറ്റ് പദ്ധതി നടപ്പാക്കുന്നു.
പൊതുജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങി നാലുതരം സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ നല്‍കിയാലുടന്‍ ലഭ്യമാക്കുന്നതാണ് വണ്‍ മിനിട്ട് സര്‍ട്ടിഫിക്കറ്റ് പദ്ധതി. നേരത്തെ നമ്പര്‍ ലഭിച്ചിട്ടുള്ളതും ജനന-മരണ-വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ കേസുകളിലാണ് ഇപ്രകാരം ഉടന്‍ സേവനം ലഭ്യമാക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ംംം.രൃ.ഹഴെസലൃമഹമ.ഴീ്.ശി, വേേു:െ//മേഃ.ഹഴെസലൃമഹമ.ഴീ്.ശി/ലുമ്യാലി/േശിറലഃ.ുവു എന്ന വെബ്‌സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തും എടുക്കാവുന്നതാണ്. കെട്ടിടനികുതി വേേു:െ//മേഃ.ഹഴെസലൃമഹമ.ഴീ്.ശി/ലുമ്യാലി/േശിറലഃ.ുവു ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുള്ള സംവിധാനം പഞ്ചായത്ത് നേരത്തേ ഒരുക്കിയിട്ടുള്ളതാണ്.
പദ്ധതിയുടെ ഉദ്ഘാടനം 15ന് രാവിലെ 11ന് നടക്കുന്ന വികസന സെമിനാറില്‍ പ്രസിഡന്റ് രജിതാ സജീവ് നിര്‍വഹിക്കും. 2017-18 വര്‍ഷത്തെ നികുതി പിരിവ് നാളിതുവരെയായി 98 ശതമാനം പൂര്‍ത്തിയായതായും കുഴുപ്പിള്ളി പഞ്ചായത്ത് ജില്ലയില്‍ മുന്‍നിരയിലാണെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it