കുഴല്‍പണം പിടികൂടി

പാലക്കാട്: മതിയായ രേഖകളില്ലാതെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കടത്തുകയായിരുന്ന 56,92,000 രൂപ തൃത്താല എക്‌സൈസ് സംഘം പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറോടെ വാളയാറിനടുത്ത് പാമ്പാംപള്ളത്ത് വാഹന പരിശോധന നടത്തവെയാണ് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയിലായത്. മഹാരാഷ്ട്ര സ്വദേശികളായ രമേഷ്, പൃഥ്വിരാജ് എന്നിവരാണ് പണം കടത്തിയിരുന്നത്. ബാഗുകളിലാക്കി സൂക്ഷിച്ച പണം പത്തനംതിട്ടയിലേക്കാണ് ് കൊണ്ടുപോയിരുന്നത്. തൃത്താല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, പ്രിവന്റീവ് ഓഫിസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജു, ജയരാജന്‍, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് കുഴല്‍പണം പിടികൂടിയത്.
Next Story

RELATED STORIES

Share it