കുഴല്‍ക്കിണറില്‍ വീണ മൂന്ന്വയസ്സുകാരന്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ രാകേഷ് മരിച്ചു. വീടിനടുത്ത് സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി ഉപയോഗശൂന്യമായ കിണറില്‍ വീണത് ശനിയാഴ്ചയായിരുന്നു. മൃതദേഹം ഇന്നലെ പുറത്തെടുത്തു. 40 അടി താഴ്ചയിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറിനടുത്ത് മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമാവുകയായിരുന്നു.
Next Story

RELATED STORIES

Share it