കുഴല്‍ക്കിണര്‍ കുഴിക്കാന്‍ കൈക്കൂലി; ഭൂഗര്‍ഭജല വിഭാഗം ഓഫിസര്‍ പിടിയില്‍

കണ്ണൂര്‍: വീട്ടുപറമ്പില്‍ കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള പരിശോധന നടത്താനായി അപേക്ഷകനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ഭൂഗര്‍ഭജല വിഭാഗം ഓഫിസര്‍ വിജിലന്‍സ് പിടിയില്‍.
ഭൂഗര്‍ഭജല വിഭാഗം ജില്ലാ ഓഫിസറായ കെ എ മുഹമ്മദാണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. അപേക്ഷനായ ചിറ്റാരിപ്പറമ്പിലെ ബൈജുവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്നും വിശദമായ പരിശോധനയ്ക്കു ശേഷമേ അനുമതി നല്‍കാനാവൂ എന്നു പറഞ്ഞ ഓഫിസര്‍ ഇതിനായി ചൊവ്വാഴ്ച ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. ബൈജുവിനോട് കൈക്കൂലി ആവശ്യപ്പെടുന്നതിനിടെ ഓഫിസിന് പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഓഫിസറെ പിടികൂടുകയായിരുന്നു. വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റ് ഡിവൈഎസ്പി എ വി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it