Pathanamthitta local

കുളമായ പത്തനംതിട്ട ബസ്സ്റ്റാന്റിനെ ചൊല്ലി വിവാദം കത്തുന്നു

പത്തനംതിട്ട: നഗരത്തിലെ മുന്‍സിപ്പല്‍ ബസ്സ്റ്റാന്റിന്റെ കാലങ്ങളായുള്ള അവസ്ഥ പരിതാപകരമാണ്. സര്‍ക്കാര്‍ മാറിയാലും ജനപ്രതിനിധികള്‍ മാറിയാലും സ്റ്റാന്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. മഴ പെയ്താല്‍ സ്്റ്റാന്റിന്റെ മറുകരയെത്തന്നെമെങ്കില്‍ യാത്രക്കാര്‍ക്ക് ദുരിതം തന്നെ. ബസ് സ്റ്റാന്റിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
വീണാ ജോര്‍ജ് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയത്. തുടര്‍ന്ന് ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് പത്തനംതിട്ട സിഐ യു ബിജു അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അറസ്റ്റ് നടന്നതോടെ സംഭവം വിവാദമായി. സോഷ്യല്‍ മീഡിയകളില്‍ എംഎല്‍എയെ വിമര്‍ശിച്ചും പരിഹസിച്ചും ട്രോളുകളും ഉയര്‍ന്നുവന്നു. ഇതോടെ ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി എംഎല്‍എ രംഗത്തുവന്നു.
വികസനപ്രശ്‌നം ഉന്നയിച്ചതിന്റെ പേരിലല്ല. സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിച്ചതിനും മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റ് ഇട്ടതിനെതിരെയാണ് പരാതി നല്‍കിയതെന്നാണ് എംഎല്‍എയുടെ വിശദീകരണം.
സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ പ്രസ്താവനയും അപവാദ പ്രചാരണം നടത്തുന്നവര്‍ ഓര്‍ത്താല്‍ നന്നാകും. സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റിട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശബ്ദയാകാന്‍ കഴിയുമായിരുന്നില്ല. പൊതുപ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കുവേണ്ടി ഇത്തരം ഇടപെടലുകള്‍ നടത്തേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.
ഒരുവര്‍ഷം മുമ്പ്് പത്തനംതിട്ട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എംഎല്‍എയായി വീണാ ജോര്‍ജ് ചുമതലയേറ്റപ്പോള്‍ പണി വേഗത്തിലാക്കണമെന്ന് കരാറുകാരന് നിര്‍ദേശവും നല്‍കി. എന്നാല്‍ ഒന്നുമായില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് നഗരസഭയുടെ കീഴിലുള്ള ബസ്സ്റ്റാന്‍ഡില്‍ നിന്നാണ്. ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥക്കെതിരെ നിരന്തരം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it