Kollam Local

കുളത്തൂപ്പുഴയില്‍ വനശ്രീ മണല്‍ വിതരണ കേന്ദ്രം ആരംഭിച്ചു



കൊല്ലം: ഭവനനിര്‍മാണത്തിനായി കുറഞ്ഞ നിരക്കില്‍ മണല്‍ വിപണനം ചെയ്യാന്‍ ലക്ഷ്യമിട്ട് വനം വകുപ്പ് കുളത്തൂപ്പുഴയില്‍ ആരംഭിച്ച വനശ്രീ ആറ്റുമണല്‍ വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വനം മന്ത്രി കെ രാജു നിര്‍വ്വഹിച്ചു. വനംവകുപ്പ് തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള കുളത്തൂപ്പുഴ റേഞ്ചിലെ ചോഴിയക്കോട്, മില്‍പ്പാലം കടവുകളില്‍ നിന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം ശേഖരിക്കുന്ന ആറ്റുമണലാണ് വനശ്രീ കേന്ദ്രത്തിലൂടെ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നത്. ചോഴിയക്കോട് കടവില്‍ നിന്നും മണല്‍ ശേഖരവുമായി എത്തിയ വാഹനങ്ങള്‍ മന്ത്രി ഫഌഗ് ഓഫ് ചെയ്തു.—കുളത്തൂപ്പുഴ ഗവ. യു പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മ അധ്യക്ഷത വഹിച്ചു. മരം വീണ് മരിച്ച പൊടിച്ചിയുടെ കുടുംബത്തിനുള്ള ഒരുലക്ഷം രൂപയുടെ ധനസഹായം മന്ത്രി നല്‍കി. വിഎസ്എസ്സുകള്‍ക്കുള്ള തൊഴിലുപകരണ വിതരണം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം കെ ആര്‍ ഷീജയും നിര്‍വഹിച്ചു.  തിരുവനന്തപുരം ഡിഎഫ്ഒ എസ് മോഹനന്‍പിള്ള, മുഖ്യ വനപാലകന്‍  എസ് സി ജോഷി പങ്കെടുത്തു.
Next Story

RELATED STORIES

Share it