wayanad local

കുളത്താറയിലെ കുളം സംരക്ഷിക്കാന്‍ നടപടിയായില്ല

പനമരം: ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ കുളത്താറയിലെ കുളം സംരക്ഷിക്കാന്‍ നടപടിയായില്ല. ഒരേക്കറിലേറെ വിസ്താരത്തിലാണ് കുളമുള്ളത്. അധികാരികള്‍ ശ്രദ്ധിക്കാത്തതിനാല്‍ ഇവിടെ കയ്യേറ്റവും തകൃതിയാണ്.
കുളത്താറ പ്രദേശത്ത് 200 ഏക്കറോളം നെല്‍വയലുകളുണ്ട്. വെളളത്തിന്റെ അഭാവത്താല്‍ നെല്‍കൃഷി പേരിന് മാത്രമാണ് നടക്കുന്നത്. കുളം സംരക്ഷിച്ച് ജലസേചന പദ്ധതി നടത്തിയാല്‍ വിവിധ തരത്തിലുളള കൃഷികള്‍ ചെയ്യുന്നതിന് ഗുണകരമാവും.
വേനല്‍ കനക്കുന്നതോടെ വയലുകളില്‍ വിവിധ തരത്തിലുളള പച്ചക്കറിത്തോട്ടങ്ങള്‍ കുടുംബശ്രീ മുഖാന്തരം കൃഷി ചെയ്ത് വരാറുണ്ട്. ഇതിന് ആവശ്യമായ ജലം കണ്ടെത്തുന്നത് ഈ കുളത്തില്‍ നിന്നാണ്.
വയലറ്റ് നിറത്തിലുളള ആമ്പല്‍ കൊണ്ടും കുളം സമൃദ്ധമാണ്. കുളം വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ 100 ഏക്കറോളം പുഞ്ചകൃഷി ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാവും. കൂടാതെ നീന്തല്‍ പരിശീലനത്തിനും ഏറ്റവും അനുയോജ്യമാണ് ഈ കുളം. സംരക്ഷണം വൈകുന്നതിനനുസരിച്ച് കുളം കൈയൈറ്റവും വ്യാപകമാവുകയാണ്.
Next Story

RELATED STORIES

Share it