malappuram local

കുളം സംരക്ഷിക്കാന്‍ നടപടിയായില്ല : കുളത്തില്‍ പന്തുകളിച്ച് യുവാക്കളുടെ വേറിട്ട പ്രതിഷേധം



ചങ്ങരംകുളം: പാവിട്ടപ്പുറം മാങ്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാവിട്ടപ്പുറം ബ്ലൈസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ പ്രതിഷേധാത്മക ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. ആലംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഹസ്സന്റെ വാര്‍ഡായ പതിനൊന്നാം വാര്‍ഡിലെ മാങ്കുളം വര്‍ഷങ്ങളോളമായി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം കാടുമൂടിയ നിലയിലായിരുന്നു. വേനല്‍ കാലത്തും യഥേഷ്ടം ജലം ലഭ്യമായിരുന്ന കുളം പണ്ടുകാലത്ത് പൊതുജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിച്ചുവന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്ണിടിയുകയും മരങ്ങള്‍ കടപുഴകി കുളത്തില്‍ വീണും കാടുപിടിച്ചും കുളം ഉപയോഗശൂന്യമാവുകയായിരുന്നു. മുന്‍പ് സുരക്ഷാവേലി കെട്ടാത്തതിനാല്‍ അപകടം വര്‍ധിച്ചതോടെ ക്ലബ് പ്രവര്‍ത്തകര്‍ താല്‍കാലിക വേലി കെട്ടി കുളം സംരക്ഷിച്ചിരുന്നു. കുളം നവീകരിക്കണമെന്നും മണ്ണിടിയല്‍ തടയാന്‍ കുളം കല്ലുകെട്ടി പടുത്തുയര്‍ത്തണമെന്നും നിരവധി തവണ പഞ്ചായത്ത്  അതികൃതരെ അറിയിച്ചിട്ടും മാങ്കുളം സംരക്ഷിക്കാനുള്ള നടപടി എടുക്കാത്തതിനാലാണ് കബ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ കാരണം. പ്രതിഷേധാത്മക ഫുട്‌ബോള്‍ കളിക്ക് എം വി നൗഷാദ്, ലത്തീഫ് അറക്കല്‍, കരീം പാവിട്ടപ്പുറം, അഫ്‌സല്‍ സി എം, ഷെക്കീര്‍ കെ യു, ആരിഫ് പാവിട്ടപ്പുറം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it