kozhikode local

കുളം നവീകരിച്ച് പോലിസ് സേനാംഗങ്ങള്‍

താമരശ്ശേരി: രൂക്ഷമായ വരള്‍ക്കിടയില്‍ കുളം നവീരിച്ചു പോലിസ് സേനാംഗങ്ങള്‍ . താമരശ്ശേരി പോലിസ് സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരാണ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ നേതൃത്വത്തില്‍ കുളം നവീകരിച്ചത്.
താമരശ്ശേരി കെടവൂരില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കുഞ്ഞിമംഗലം ക്ഷേത്ര കുളമാണ് ശുചീകരിച്ചത്. വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കുളമാണിത്. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്കും കൃഷിക്കാര്‍ക്കും ഈ കുളം നവീകരിച്ചതോടെ ഏറെ ആശ്വാസ—മായി. അലക്കാനും കുളിക്കാനും കൃഷി നനക്കും ഏറെ പ്രയാസപ്പെടന്നതിനിടയിലാണ് പോലിസ് ഉദ്യോഗസ്ഥര്‍ ഈ കുളത്തെ കുറിച്ചറിയുന്നത്. പോലിസുകാര്‍ക്കൊപ്പം പ്രദേശവാസികളും പങ്കാളികളായി.
കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പോലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ പി രതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദ്, സി ഐ ടി അഗസ്റ്റിന്‍, വാര്‍ഡ് അംഗം ഷൈലജ അസോസിയേഷന്‍ ഭരവാഹികളായ കെ പി ഭാസ്‌കരന്‍, പ്രേമന്‍ മുചുകുന്ന്, മധു കുറുപ്പത്ത്, എം എം സുദര്‍ശന്‍, എ വിജയന്‍, വി പി പവിത്രന്‍ സംസാരിച്ചു. കെ കെ ഗിരീഷ്, എന്‍ കെ ഷൈജു, ഷാജി കോടഞ്ചേരി, ബെന്നി, വിജയന്‍ കെടവൂര്‍ ശുചീകരണത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it