Flash News

കുല്‍ഭൂഷന് വധശിക്ഷ : അന്താരാഷ്ട്ര കോടതി വിധി ഇന്ന്‌



ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി ഇന്നു വിധി പറയും.  ചാരവൃത്തി ആരോപിച്ച് പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന ഇന്ത്യയുടെ ഹരജിയിലാണ് ഉച്ചയ്ക്കുശേഷം മൂന്നരയോടെ വിധി പറയുക. ഈ മാസം എട്ടിനാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഇറാഖിലെ ബലൂചിസ്താനില്‍ വച്ചു പാകിസ്താന്‍ അറസ്റ്റ് ചെയ്ത ജാദവിന് പാക് പട്ടാളക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it