Flash News

കുല്‍ഭൂഷന്‍ ജാദവ് ദയാഹരജി സമര്‍പ്പിച്ചതായി പാക് സേന



ന്യൂഡല്‍ഹി: പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവ് ദയാഹരജി നല്‍കിയതായി പാക് സൈന്യം. പാക് കരസേനാ ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. കുല്‍ഭൂഷന്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും മാപ്പ് അപേക്ഷിച്ചതായും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. ജാദവിന് ഏപ്രിലില്‍ പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇന്ത്യ ഹരജി നല്‍കിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര കോടതി മെയ് എട്ടിന് ജാദവിന്റെ വധശിക്ഷ റദ്ദു ചെയ്യാന്‍ പാകിസ്താന് നിര്‍ദേശം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it