World

കുല്‍ഭൂഷന്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റില്ലെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ തള്ളി പാകിസ്താന്‍. 25ന് പാകിസ്താനിലെത്തുന്ന മാതാവും ഭാര്യയും കുല്‍ഭൂഷനുമായി നടത്തുക അവസാന കൂടിക്കാഴ്ചയാവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍.അമ്മയ്ക്കും ഭാര്യക്കും കുല്‍ഭൂഷനെ കാണാന്‍ അനുമതി നല്‍കിയത് ഇസ്്്‌ലാമിക പാരമ്പര്യവും മനുഷ്യാവകാശവും പരിഗണിച്ചാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവില്ല. ദയാഹരജി ഇപ്പോഴും പരിഗണനയിലാണ്. സന്ദര്‍ശനത്തിനു ശേഷം കുല്‍ഭൂഷന്റെ മാതാവും ഭാര്യയും  മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു. വിദേശ കാര്യ മന്ത്രാലയത്തില്‍ വച്ചായിരിക്കും കുല്‍ഭൂഷനെ അമ്മയും ഭാര്യയും കാണുക. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള നയതന്ത്രപ്രതിനിധിയും ഇവര്‍ക്കൊപ്പമുണ്ടാവുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിനാണ് പാകിസ്താന്‍ കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്്.
Next Story

RELATED STORIES

Share it