Flash News

കുല്‍ഭൂഷണ്‍ കേസ് : അന്താരാഷ്ട്ര കോടതി നടപടി വേഗത്തിലാക്കണം-പാകിസ്താന്‍



ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിലുള്ള വാദം നേരത്തെയാക്കണമെന്ന് അന്താരാഷ്ട്ര കോടതിയോട് പാകിസ്താന്‍ ആവശ്യപ്പെട്ടു. അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കണമെന്നാണ് പാകിസ്താന്‍ വിദേശകാര്യ വകുപ്പ് ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചിട്ടുള്ളത് എന്ന് എക്‌സ്പ്രസ് ട്രിബ്യൂണല്‍ റിപോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര കോടതി ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കുല്‍ഭൂഷണിന്റെ വാദം ഒക്ടോബറില്‍ ആയിരിക്കുമെന്നാണ് വിവരം. പാക് സൈനിക കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ട കുല്‍ഭൂഷണ്‍ കേസ് അന്താരാഷ്ട്ര കോടതിക്ക് മെയ് എട്ടിനാണ് ഇന്ത്യ കൈമാറിയത്. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it