palakkad local

കുലുക്കല്ലൂരില്‍ ഗ്രാമീണ റോഡ് നിര്‍മാണം മന്ദഗതിയില്‍

എം വി വീരാവുണ്ണി

കുലുക്കല്ലൂര്‍: കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് ഗ്രാമീണ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലായതോടെ ജനജീവിതം ദുരിതമായി. ഭാരത് നിര്‍മ്മാണ്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുളയന്‍കാവ് - മപ്പാട്ടുകര, മുളയന്‍കാവ് - വലിയപറമ്പ്, മുളയന്‍കാവ് - കോരനാല്‍ എന്നീ മൂന്നു റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പണി തുടങ്ങി ഏഴ് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. നാലരകോടി രൂപയാണ് മൂന്ന് റോഡുകള്‍ റബ്ബറൈസ് ചെയ്യാനായി അനുവദിച്ചിട്ടുള്ളത്.
എട്ട് മീറ്റര്‍ വീതി ആവശ്യമായ ഈ ഗ്രാമീണ റോഡുകള്‍ക്ക് പലഭാഗത്തും ആവശ്യത്തിന് വീതി ഉണ്ടായിരുന്നില്ല. ഒരുമാസം കൊണ്ട് റോഡുകള്‍ക്കാവശ്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു എങ്കിലും റോഡുകള്‍ പലഭാഗങ്ങളും പൊളിച്ച് മാറ്റിയതോടെ ഗതാഗത സൗകര്യം അടഞ്ഞതല്ലാതെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. വേനല്‍ കടുത്തതോടെ പൊടിശല്യം രൂക്ഷമായിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും പൊടിശല്യംമൂലം വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍പറ്റാത്ത സ്ഥിതിയാണുള്ളത്.
ടെലിഫോണ്‍ കണക്ഷനുകള്‍, കുടിവെള്ള വിതരണവും തടസ്സപ്പെട്ടിട്ട് മാസങ്ങളായി. റോഡ് വീതികൂട്ടിയതിന്റെ ഭാഗമായും ഉയരമുള്ള ഭാഗത്ത് റോഡ് താഴ്ത്തിയതു മൂലവും പലവീടുകളില്‍ നിന്നും റോഡിലേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഏകദേശം ഒന്നരമീറ്ററോളം റോഡ് താഴ്ത്തിയിട്ടുണ്ട്.
ഇവടങ്ങളിലെ പാറക്കൂട്ടങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ ഇലക്ട്രിക്‌തോട്ട ഉപയോഗിച്ചാണ് പൊട്ടിച്ചെടുക്കുന്നത് കുലുക്കം മൂലം തൊട്ടടുത്ത വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായതായും പരാതിയുണ്ട്. പ ി എം . ജിഎസ ്.വൈ കരാറുകാരന്റെയും നിരുത്തരവാദിത്വത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് നൂറുദ്ദീന്‍ ചെയര്‍മാനായും ടി . എം മുസ്തഫ കണ്‍വീനറായും റോഡ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്‌
Next Story

RELATED STORIES

Share it