kozhikode local

കുറ്റിയാടി റിവര്‍ റോഡില്‍ മാലിന്യപ്രശ്‌നം രൂക്ഷം

കുറ്റിയാടി: ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ താമസിക്കുന്ന കുറ്റിയാടി റിവര്‍ റോഡില്‍ മാലിന്യ പ്രശ്‌നം രൂക്ഷം.
ചില സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിനു പിന്‍വശം പ്ലാസ്റ്റിക്് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ കൂമ്പാരമാണ്. ഇവിടങ്ങളില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതും നിത്യ കാഴ്ചയാണ്. മുമ്പ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് ശുചീകരണം നടത്തിയിരുന്നു. പ്രവര്‍ത്തനം ഫലപ്രദമാകാത്തതിനാല്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായില്ല.
ഇതിനു പുറമെ ഓവുചാല്‍ വേണ്ടത്ര രീതിയില്‍ ശുചീകരണം നടത്താത്തതും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
ചെറിയൊരു മഴ പെയ്താല്‍ പോലും ചെളിവെള്ളം റോഡിലേക്കാണ് ഒലിച്ചിറങ്ങുക. ആക്രികച്ചവടം ഉള്‍പ്പെടെ റോഡില്‍ വെച്ച് കച്ചവടം നടത്തുന്നതും കാലാകാലമായി കൂട്ടിയിട്ട പാഴ്്‌വസ്തുക്കള്‍ നീക്കം ചെയ്യാത്തതും വിനയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it