kozhikode local

കുറ്റിയാടി പുതിയ ബസ്‌സ്റ്റാന്റ് ചളിക്കുളമായി



കുറ്റിയാടി: വേനല്‍ക്കാലത്ത്‌പൊടിശല്യം കൊണ്ട്— വീര്‍പ്പുമുട്ടിയ കുറ്റിയാടി പുതിയ ബസ്റ്റാന്റ്— ചെളിക്കുളമായി. ഇതോടെ ബസ്— ജീവനക്കാരും യാത്രക്കാരും ഏറെ ദുരിതത്തിലായി.  മഴവെള്ളം ഒഴുകിപ്പോകാന്‍ ശാസ്ത്രീയമായ ഓവുചാല്‍ ഇല്ലാത്തതും അശാസ്ത്രീയമായ നിര്‍മാണവുമാണു ബസ്സ്റ്റാന്റ്— തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്റ്റാന്റിന്റെ ശോച്യാവസ്ഥയ്ക്ക്പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ച്— ജൂണ്‍ ആദ്യവാരം മുതല്‍ സ്വകാര്യ ബസ്സുകള്‍ സ്റ്റാ ന്റ്—ബഹിഷ്‌ക്കരിക്കുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു.1990 ല്‍ വടയം രാഘവന്‍ പഞ്ചായത്ത്— പ്രസിഡന്റ്— ആയിരുന്ന കാലത്താണു ബസ്റ്റാന്റ്— നിര്‍മാണത്തിനു തുടക്കമിട്ടത്—. ഇതിനായി സ്വകാര്യ വ്യക്തികള്‍ 80സെന്റ്— ഭൂമി വടകര റോഡില്‍ സൗജന്യമായി നല്‍കി. 80സെന്റ്— ഭൂമി ബസ്റ്റാന്റ്— നിര്‍മാണത്തിനു മതിയാവില്ലെന്ന പ്രതിഷേധവുമായി പ്രതിപക്ഷമായ എല്‍ ഡി എഫ്— രംഗത്ത്— വന്നതോടെ തുടര്‍ നടപടികള്‍ നിലച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന കെ പി ചന്ദ്രിയുടെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ്— ഭരണസമിതി ഒരേക്കര്‍ ഇരുപത്‌സെന്റ്— ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്നും തരപ്പെടുത്തി. അന്നത്തെ എംഎല്‍എ മത്തായി ചാക്കോയുടെ വികസനഫണ്ട്— ഉപയോഗിച്ച്— കെട്ടിടനിര്‍മ്മാണത്തിനും അനുബന്ധ പരിപാടികള്‍ക്കും തുടക്കമിട്ടു. ഇതിനിടെ പ്രതിപക്ഷം സമരരംഗത്തേക്ക്— വന്നതോടെ വീണ്ടും നിര്‍മാണം നിലച്ചു.തുടര്‍ന്ന് വന്ന കെ കെ നഫീസയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 1 കോടി രൂപ ഉപയോഗിച്ച്— ഭാഗികമായി നി ര്‍മാണം പൂര്‍ത്തിയാക്കിയ ബസ്റ്റാന്റ്— അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇത്— ഒട്ടേറെ വിവാദങ്ങള്‍ക്ക്— ഇടയാക്കിയതിനാല്‍ ബസ്സ്റ്റാന്റ്തുറന്നുകൊടുക്കാ ന്‍ അധികൃതര്‍ക്ക്— സാധിച്ചില്ല.  നിലവിലുള്ള സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണു ആറുമാസങ്ങള്‍ക്ക്— മുന്‍പ്— ബസ്സ്റ്റാന്റ്— തുറന്ന് കൊടുത്തത്—. മഴക്കാലത്തിനുശേഷം ബസ്റ്റാന്റിന്റെ മുഴുവന്‍ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കുമെന്നും ഇതിനായി മതിയായ തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ്— അറിയിച്ചു.
Next Story

RELATED STORIES

Share it