kozhikode local

കുറ്റിയാടി ഡയാലിസിസ് സെന്ററിന് മുകളില്‍ മരം വീണു

കുറ്റിയാടി: സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിനു മുകളില്‍ പാലമരത്തിന്റെ ശാഖ അടര്‍ന്നുവീണു. വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയില്‍ മഴയോടൊപ്പമുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് ഓടുമേഞ്ഞ കെട്ടിടത്തിനു മുകളിലേക്ക് മരത്തിന്റെ ശാഖ വീണത്. ഓടുകളും പട്ടികകളും തകര്‍ന്ന് തരിപ്പണമായി.
ഈ സമയത്ത് നിരവധി രോഗികള്‍ക്ക് ഡയാലിസ് നടക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഒരു രോഗിയെ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരത്തു നിന്നെത്തിയ അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ മരംമുറിച്ചു നീക്കി.
ജനപ്രതിനിധികള്‍, നാട്ടുകാര്‍, യുവജന സംഘടനകള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തന്നെ കെട്ടിടം പൂര്‍വ സ്ഥിതിയിലാക്കി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it