kozhikode local

കുറ്റിയാടി -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കി



പേരാമ്പ്ര : ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറ്റിയാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ സൂചനപണിമുടക്ക് നടത്തി. മൂന്നാഴ്ച മുമ്പ് രണ്ടാം ശനിയാഴ്ച ദിവസം കുറ്റിയാടി - കോഴിക്കോട് റൂട്ടിലോടുന്ന ബിടിസി ബസ്സില്‍ വിദ്യാര്‍ഥിനിക്ക് സൗജന്യയാത്ര അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമാണ് ജീവനക്കാരുമായ് പ്രശ്‌നമുണ്ടാവാന്‍ കാരണം. 22 ദവസമായിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്ന് നടത്തിയ സൂചനപണിമുടക്കിനെ തുടള്‍ന്ന് യാതൊരു വിധ ചര്‍ച്ചകള്‍ക്കും അധികൃതര്‍ തയ്യാറായില്ലന്നും പത്ത് ദിവസത്തിനകം പ്രതികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഈ റൂട്ടില്‍ പണിമുടക്ക് നടത്തുമെന്നും അവര്‍ പറഞ്ഞു. നാല് പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പറയുന്ന പോലീസ് മറ്റ് പ്രതികള്‍ക്കായ് അന്വേഷണം നടത്താത്തതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചു. നടുവണ്ണൂരില്‍ നിന്ന് പേരാമ്പ്രയിലേക്ക് ഈ ബസ്സില്‍ കയറിയ വിദ്യാര്‍ഥിനിക്ക് എസ്ടി നല്‍കാതിരിക്കുകയും ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ബസ് തിരിച്ചു വരുമ്പോള്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു. കണ്ടക്ടറോട് സംസാരിക്കാന്‍ ബസ്സിനകത്ത് കയറിയ വിദ്യാര്‍ഥികളേയും കൊണ്ട് ബസ്സ് കുറച്ചു ദൂരം പോവുകയും വിജനമായ സ്ഥലത്ത് നിര്‍ത്തി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്നും പറയുന്നു. ഇതിനെ തുടര്‍ന്ന് വൈകീട്ട് പേരാമ്പ്ര മാര്‍ക്കറ്റിനു സമീപം ഒരു സംഘം ഈ ബസ്സ് തടയുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ബസ്  ഡ്രൈവര്‍ പ്രജീഷ് (34) വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Next Story

RELATED STORIES

Share it