kozhikode local

കുറ്റിയാടിപ്പുഴയോരം ഇടിയുന്നു; പരിസരവാസികള്‍ ഭീതിയില്‍



കുറ്റിയാടി: പുഴയോരം ഇടിഞ്ഞു വീഴുന്നത്— പതിവായതോടെ പരിസരവാസികള്‍ ഭീതിയിലായി. കോഴിക്കോട്—- കുറ്റിയാടി സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന റിവര്‍ റോഡിനോട്— ചേര്‍ന്ന നടപ്പാതയാണ്് പൂര്‍ണ്ണമായും ഇടിഞ്ഞ്— വീണ നിലയിലായത്്്. അവശേഷിക്കുന്ന ഭാഗങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ട നിലയിലുമാണ്്്്്. 2004- 05 ലെ ജില്ലാപഞ്ചായത്ത്— ഫണ്ട്— ഉപയോഗിച്ച്— കുറെഭാഗങ്ങള്‍  കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും  പ്രവര്‍ത്തി ഫലപ്രദമായില്ലെന്നാണു നാട്ടുകാരുടെ അഭിപ്രായം.നിലവില്‍ പുഴയോരം ഇടിഞ്ഞുവീണ സ്ഥലത്തിനു സമീപമാണ്് ജലവകുപ്പിന്റെ പമ്പ്—ഹൗസ്— പ്രവര്‍ത്തിക്കുന്നത്—. കുന്നുമ്മല്‍ ബ്ലോക്ക്— പഞ്ചായത്ത്— മുന്‍ ഭരണസമിതി തീരപ്രദേശ സംരക്ഷണത്തിന്റെ ഭാഗമായി പുഴയോരത്ത്— മുളവെച്ച് പിടിപ്പിച്ചിരുന്നു. ഇപ്പോള്‍ നട്ടുപിടിപ്പിച്ച മുളകള്‍ ഒന്നും തന്നെ കാണാനില്ല. ഇവ പൂര്‍ണ്ണമായി ഉണങ്ങി നശിച്ചിരിക്കുകയാണ്്്്്. പുഴയോരവും നടപ്പാതയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്— നാട്ടുകാര്‍ അധികൃതര്‍ക്ക്— നിവേദനം നല്‍കി.
Next Story

RELATED STORIES

Share it