malappuram local

കുറ്റിപ്പുറത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന

കുറ്റിപ്പുറം:  കുറ്റിപ്പുറത്ത് അപകടം തുടര്‍കഥ.  മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. ദേശീയപാതയില്‍ ഹൈവെ ജംഗ്ഷനിലെ ട്രാഫിക് ലൈറ്റിലെ അശാസ്ത്രീയത മാറ്റാനും അപകടങ്ങളുണ്ടാകുന്ന സ്ഥലം പരിശോധിക്കാനുമാണ് തിരൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റെ ആര്‍ടിഒ സി യു മുജീബിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി കുറ്റിപ്പുറം പൊലിസ് സ്റ്റേഷന്‍ പരിതിയില്‍ നിരവധി അപകടങ്ങളാണ് നടന്നത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റഡാര്‍ സംവിധാനമുള്ള  വാഹനവും കുറ്റിപ്പുറത്ത് പരിശോധനക്കായെത്താറില്ലെന്ന പരാതി ഏറിയതോടെയാണ് പരിശോധന നടന്നത്. ഹൈവെ ജംഗ്ഷനില്‍ വാഹനങ്ങള്‍ സിഗ്‌നല്‍ ശ്രദ്ധിക്കാതെ മറികടക്കുന്നതും സിഗ്‌നല്‍ ലൈറ്റ് തെളിയുന്നതിലെ കാലതാമസവും നാട്ടുകാര്‍ ജോയിന്റ് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുത്തി. സിന്ഗനില്‍ നിയമം ലംഘിച്ച് മറികടക്കുന്നത് തടയാന്‍ കാമറ സ്ഥാപിക്കുന്നതിനുള്ള അടയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയപാതയിലടക്കം എല്ലാ ദിവസവും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന വിഭാഗം കുറ്റിപ്പുറത്ത് ഗതാഗത നിയമ ലംഘനം തടയാന്‍ രംഗത്തുണ്ടാകുമെന്നും ജോയിന്റ് ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. കെല്‍ട്രോണ്‍ പ്രതിനിധിയോട് സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിനും  ജോ ആര്‍ടിഒ നിര്‍ദേശം നല്‍കി. തിരൂര്‍ റോഡില്‍ നിന്ന് ദേശീയപാതയിലേക്കുള്ള റോഡ് വണ്‍വെയാക്കുന്നത് സംബന്ധിച്ച് തിരൂര്‍ ഡിവൈഎസ്പി യുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ടി സിദ്ധീഖ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫൈസല്‍ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it