malappuram local

കുറ്റിപ്പുറത്ത് ബോംബുകള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം സൈനിക കേന്ദ്രത്തില്‍ കുരുങ്ങി

നഹാസ്  എം  നിസ്്്താര്‍
മലപ്പുറം: കുറ്റിപ്പുറത്ത് ബോബുകളും സൈനിക ഉപകരണങ്ങളും കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം സൈനിക കേന്ദ്രങ്ങളില്‍ കുരുങ്ങി നില്‍ക്കുന്നു. ഉഗ്രശേഷിയുള്ള കുഴിബോബുകളും അനുബദ്ധവസ്തുക്കളും സൈനിക കേന്ദ്രത്തില്‍ നിന്നുള്ളവയാണെന്ന് കണ്ടെത്തിയെങ്കിലും അന്വേഷണം ഒരു മാസമായി നിലച്ച മട്ടാണ്. ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹറയുടെ നേതൃത്യത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും സൈനിക കേന്ദ്രത്തിലെ സാങ്കേതിക കുരുക്കുകള്‍ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര അഭ്യന്തര വിഭാഗത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി വരെ ലഭ്യമാക്കി മാത്രമേ സൈനിക കേന്ദ്രത്തിലേക്കുള്ള അന്വേഷണം നടക്കു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അന്വേഷണ വിഭാഗം പറഞ്ഞു. കണ്ടെത്തിയ കുഴിബോംബുകള്‍ മഹാരാഷ്ട്ര സൈനിക ആയുധശാലയില്‍ നിന്നു പഞ്ചാബിലേക്ക് അയച്ചതായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധനിര്‍മാണശാലയില്‍നിന്നു 2001ല്‍ ഇവ പുല്‍ഗാവിലെയും പൂനെയിലെയും സൈനിക ആയുധശാലകളിലേക്ക് അയച്ചു. പിന്നീട് പുല്‍ഗാവില്‍ നിന്നു പഞ്ചാബിലേക്ക് അയച്ച ക്ലേമര്‍ കുഴിബോംബുകളാണ് ദുരൂഹസാഹചര്യത്തില്‍ കുറ്റിപ്പുറത്ത് പ്രത്യക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ചന്ദ്രപൂരില്‍ നിന്നു പൂനെയിലേക്ക് അയച്ചവയും ഇക്കൂട്ടത്തിലുണ്ട്.
പൂനെയില്‍നിന്ന് ബോംബുകള്‍ എവിടേക്കാണ് അയച്ചതെന്നറിയാന്‍ മലപ്പുറം ഡിസിആര്‍ബി ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘം അവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
അതേസമയം, ക്ലേമര്‍ ബോംബുകളും മറ്റ് അനുബന്ധ ആയുധങ്ങളുടെ ശേഖരവും പാലത്തിനടിയില്‍ കണ്ട വിവരം കൈമാറിയ വെട്രിവേലു മഹാരാഷ്ട്രക്കാരാനാണെന്നാണു പോലിസിന് ലഭിച്ച വിവരം. ഇയാള്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് താമസിച്ചിരുന്നത്.
പാലത്തിനരികില്‍ ആയുധശേഖരം ഉണ്ടെന്നത് ആദ്യം കണ്ട ഇയാളെ പിന്നെ നാട്ടുകാര്‍ കണ്ടിട്ടില്ല. സൈനിക ആയുധനിര്‍മാണ ശാലയില്‍ നിന്നു പഞ്ചാബിലേക്ക് 2001ല്‍ അയച്ച് കുഴിബോംബുകള്‍ എങ്ങനെ ഇവിടെയെത്തി എന്നതില്‍ ദൂരൂഹത തുടരുകയാണ്.
Next Story

RELATED STORIES

Share it