malappuram local

കുറ്റിപ്പുറത്ത് പ്രസിഡന്റ് കുപ്പായമിട്ട് കോണ്‍ഗ്രസ്: സ്ഥാനം വിട്ടുനല്‍കില്ലെന്ന് മുസ്‌ലിം ലീഗ്

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസും ഒരു കാരണവശാലും പ്രസിഡന്റ് സ്ഥാനം നല്‍കാനാവില്ലെന്ന നിലപാടില്‍ മുസ്്‌ലിംലീഗും ഉ റച്ചു നിന്നതോടെ പഞ്ചായത്തിലെ യുഡിഎഫ് സംവിധാനം സ്‌ഫോടനാവസ്ഥയിലേ ക്ക്. കഴിഞ്ഞ നാലു പതിറ്റാണ്ടായി കുറ്റിപ്പുറം പഞ്ചായത്ത് പ്രസി ഡന്റ് സ്ഥാനം യുഡിഎഫ് സംവിധാനത്തില്‍ മുസ്്‌ലിംലീഗ് പ്രതിനിധിയാണ് വഹിച്ചു വരുന്നത്.
എന്നാല്‍ ഒരുതവണയെങ്കി ലും യുഡിഎഫിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന കടുത്ത തീരുമാനത്തിലാണ് കോണ്‍ഗ്രസ്.
23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്്‌ലിംലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് അഞ്ചും സീറ്റുകളാണുള്ളത്.
അഞ്ച് സീറ്റുകളുള്ള തങ്ങള്‍ക്ക് രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനത്തിരിക്കാനുള്ള അര്‍ഹതയുണ്ടെന്നും ലീഗ് പ്രസി ഡ ന്റ് സ്ഥാനം രാജിവെച്ചൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത മാസം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് ടി സി ഷമീലക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെ ന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി അധികാരമേല്‍ക്കുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് മുന്നണിയില്‍ യാതൊരുവിധ ധാരണയുമില്ലെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനമാവശഅയപ്പെട്ട് രംഗത്ത് വന്നത് അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വിലപേശല്‍ തന്ത്രമായേ കാണാനാകുവെന്നാണ് ലീഗ് പഞ്ചായത്ത് നേതൃത്വം പറയുന്നത്.
കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയാല്‍ പ്രമേയത്തെ പിന്തുണക്കാനുള്ള തീരുമാനത്തിലാണ് എട്ട് സീറ്റുള്ള സിപിഎം നേതൃത്വം.
പഞ്ചായത്തിലെ ലീഗിനകത്ത് വര്‍ഷങ്ങളായുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്ന സ്ഥിതിയില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്ന വാദവുമായി വിമത വിഭാഗ രംഗത്ത് വന്നത് കോണ്‍ഗ്രസിന് ആവേശം പകര്‍ന്നിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് ടി സി ഷമീലയെ ഇടക്കാലത്ത് വെച്ചാണ് ലീഗ് അവരോധിച്ചത്. മുന്‍പുണ്ടായിരുന്ന പ്രസിഡന്റിനെ മാറ്റിയായിരുന്നു ഷമീലയെ പ്രസിഡന്റാക്കിയത്.
Next Story

RELATED STORIES

Share it