Flash News

കുറ്റിപ്പുറത്ത് ദേശീയപാത സര്‍വേ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കുറ്റിപ്പുറത്ത് ദേശീയപാത സര്‍വേ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
X
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്തു ദേശീയപാത സര്‍വേ തടയാന്‍ ജനം ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. സ്ഥല ഉടമകളുടെ പ്രതിഷേധ മാര്‍ച്ച് പോലിസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥക്ക് കാരണം. സര്‍വേ നടക്കുന്ന സ്ഥലത്തേക്കുള്ള പ്രകടനമാണു തടഞ്ഞത്.



പ്രദേശത്ത് പോലിസ് സന്നാഹമുണ്ട്. നഷ്ടപരിഹാരത്തിന്റെ കൃത്യമായ കണക്ക് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം സര്‍വേ ആരംഭിച്ചാല്‍ മതിയെന്നാണു നാട്ടുകാരുടെ നിലപാട്. സര്‍വേയ്ക്കു ശേഷം മാത്രമേ, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും നഷ്ടപരിഹാരത്തുകയും അറിയാന്‍ കഴിയുവെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Next Story

RELATED STORIES

Share it