malappuram local

കുറ്റിപ്പുറത്ത് കോളറ അണുക്കള്‍ ; മെഡിക്കല്‍ ഓഫിസര്‍ സന്ദര്‍ശിച്ചു



കുറ്റിപ്പുറം : ടൗണിലെയും പരിസരങ്ങളിലെയും കിണറുകളിലെ വെള്ളത്തില്‍ കോളറ രോഗാണുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ര ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കുറ്റിപ്പുറത്ത് സന്ദര്‍ശനം നടത്തി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും ആവശ്യമായ നടപടികള്‍ ഉടന്‍തന്നെ കൈക്കൊള്ളാന്‍ ഡിഎംഒ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേയ്‌ക്കെടുക്കുന്ന വെള്ളം കോളറ കണ്ടെത്തിയ കിണറില്‍നിന്നാണ്. ഒരാഴ്ച മുമ്പായിരുന്നു ടൗണിലും പരിസരത്തുമുള്ള ഇരുപത്തഞ്ചോളം കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോണ്‍സ് ആന്റ് മാനേജ്‌മെന്റ് (സിഡബ്ല്യുആര്‍ഡിഎം) അധികൃതര്‍ ഏറ്റെടുത്തിരുന്നത.് ഇതില്‍ ആറുകിണറുകളിലെ വെള്ളത്തിലാണ് വിബ്രിയോ കോളറ എന്ന രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. കോളറ രോഗാണുക്കള്‍ സ്ഥിരീകരിച്ച കിണറുകളില്‍ വ്യാഴാഴ്ച മുതല്‍ തന്നെ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കുറ്റിപ്പുറത്ത്്് കോളറപിടിപെട്ട് മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ രോഗം ബാധിച്ച് ചികില്‍സ തേടുകയും ചെയ്തിരുന്നു. കൂടുതല്‍ കിണറുകളിലെ വെള്ളം വിദഗ്ധ പരിശോധനയ്‌ക്കെടുക്കാന്‍ ഡിഎംഒ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിട്ടുണ്ട്.  ഇതിന്റെയടിസ്ഥാനത്തില്‍ ടൗണിലെ ഭക്ഷണ വിതരണ  കേന്ദ്രങ്ങള്‍ അടച്ചിട്ട്  ശുചീ—കരണം നടത്തിയിരുന്നു.മാലിന്യം നിറഞ്ഞ അഴുക്കു ചാലുകള്‍ വൃത്തിയാക്കാന്‍ അധികൃതരോ കച്ചവടക്കാരോ തയ്യാറായിരുന്നില്ല. ഈ അഴുക്കുചാലുകള്‍ക്കു മുകളിലെ സ്ലാബുകളിലാണ്  ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള ബങ്കുകള്‍ പലതും പ്രവര്‍ത്തിക്കുന്നത.്
Next Story

RELATED STORIES

Share it