കുറ്റിപ്പുറത്ത് കസ്റ്റഡി വാഹനങ്ങള്‍ക്ക് വീണ്ടും അഗ്നിബാധ
BY Sumeera SMR18 April 2016 5:09 AM GMT
Sumeera SMR18 April 2016 5:09 AM GMT
കുറ്റിപ്പുറം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കുറ്റിപ്പുറത്ത് വീണ്ടും കസ്റ്റഡി വാഹനങ്ങള്‍ക്കു തീപ്പിടിച്ചു. 53 വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കുറ്റിപ്പുറം പോലിസ് സ്റ്റേഷനു സമീപത്തെ മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപ്പിടിച്ചത്.
അനധികൃതമായി മണല്‍ കടത്തിയതിന് പോലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചതായിരുന്നു വാഹനങ്ങള്‍. ലോറി, ഓട്ടോറിക്ഷ, കാര്‍, വാന്‍ തുടങ്ങിയവയാണ് കത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനകം മൂന്നാം തവണയാണ് ഇത്തരത്തില്‍ അഗ്നിബാധയുണ്ടാവുന്നത്.
പൊന്നാനിയില്‍ നിന്നും തിരൂരില്‍ നിന്നുമെത്തിയ അഗ്നിശമന സേനയും കുറ്റിപ്പുറം പോലിസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പ്രവര്‍ത്തിച്ചാണ് തീയണച്ചത്. റോഡോരത്തെ ഉണങ്ങിയ പുല്കാടുകളിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാവാം തീ പടര്‍ന്നതെന്നാണ് പോലിസ് പറയുന്നത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT