palakkad local

കുറ്റിക്കാടുകള്‍ കത്തിനശിച്ചു

ആനക്കര: തൃത്താല ദേശോല്‍സവത്തിനു ആനകള്‍ക്കു നിരക്കാന്‍ നെല്‍വയലില്‍ പടര്‍ന്ന കുറ്റിച്ചെടികള്‍ തീയിട്ടു നശിപ്പിക്കുന്നതിനിടെ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം തീപടര്‍ന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
തൃത്താല കുമ്പിടി റോഡിനു സമീപത്തെ റോഡരികിലെ പാടശേഖരമാണ് തീകത്തിപ്പടര്‍ന്നത്. പ്രദേശത്തെ യുവാക്കളാണ് നെല്‍വയല്‍ തീയിട്ടു ആനകള്‍ക്ക് നിരക്കാന്‍ സൗകര്യമൊരുക്കിയത്.
പെട്ടെന്നുണ്ടായ കാറ്റ് കാരണം തീ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തുകയായിരുന്നു. തൃത്താലയിലെ മറ്റൊരുസ്ഥലത്ത് പടര്‍ന്ന തീ അണക്കാനായി പൊന്നാനിയില്‍നിന്നും വന്ന ഫയര്‍ഫോഴ്‌സും തൃത്താല പോലീസും ചേര്‍ന്നാണ് തീ അണച്ചത്. തീ പടരുന്നത് തടയാന്‍ യുവാക്കള്‍ തന്നെ തുടക്കംമുതല്‍ക്കെ ഒരുങ്ങിയിരുന്നെങ്കിലും ഇവരുടെ നിയന്ത്രണത്തില്‍ നിന്നും വിടുകയായിരുന്നു.
ആനക്കര: റോഡരികിലെ പുല്‍ക്കാട് കത്തിനശിച്ചു. കൂട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച തണല്‍ മരങ്ങളും കത്തി നഷിച്ചു. എടപ്പാള്‍-പട്ടാമ്പി റോഡില്‍ തൃത്താല വട്ടത്താണിക്കു സമീപമാണ് റോഡരികിലെ പുല്‍ക്കാടുകള്‍ക്ക് തീ പടര്‍ന്നത്. സാമൂഹികവിരുദ്ധര്‍ തീയിട്ടതാണെന്നും പറയപ്പെടുന്നു. റോഡരികില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ നട്ടുപിടിപ്പിച്ച രണ്ടുവര്‍ഷം വളര്‍ച്ചയെത്തിയ തണല്‍മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. തീ പടര്‍ന്നത് കണ്ട് നാട്ടുകാരും ഇതുവഴിയുള്ള വാഹനയാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് തീ അണച്ചിരുന്നു. പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ഇവിടുത്തെ തീ നിയന്ത്രണ വിധേയമായിരുന്നു.
Next Story

RELATED STORIES

Share it