'കുറ്റാരോപിതന്‍ പോലിസിന് പരിശീലനം നല്‍കിയാല്‍ കൂടുതല്‍ കുഴപ്പമാവും'

ആലുവ: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പോലിസ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ജോര്‍ജിനെ ട്രെയിനിങ് സെന്ററിലേക്ക് മാറ്റിയത് തെറ്റായ നടപടിയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു.
പോലിസിനെ പരിശീലിപ്പപ്പിക്കുന്ന  ട്രെയിനിങ് സെന്ററിന്റെ തലപ്പത്തേക്ക് ഇത്തരത്തില്‍ ഹീനകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ സ്ഥലംമാറ്റിയത് ശരിയല്ല. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ പോലിസ് സേനയെ പരിശീലിപ്പിക്കുന്നത് കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കും. പോലിസിലെ കുറ്റവാളികളെ കണ്ടെത്തി അച്ചടക്ക നടപടിക്ക് വിധേയരാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പോലിസിനെതിരായ കേസ് പോലിസ് തന്നെ അന്വേഷിക്കുന്നതില്‍ കാര്യമില്ല. കുറ്റം നടന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതാണ് നല്ലത്. ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും വിധവയ്ക്കു ജോലിയും നല്‍കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇത്രയും നാളായിട്ടും സര്‍ക്കാര്‍ ഇത് നല്‍കാത്തത് പാപ്പരായതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയം നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. മരണത്തില്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാരിന് ഉത്തരവാദിത്തമുള്ളതിനാല്‍ നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ എന്നും  കമ്മീഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it