Second edit

കുറ്റവാസന



കുറ്റവാസനയെന്നത് കല്‍പിത കഥയല്ല. മനോരോഗ ചികില്‍സാരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ചെറുപ്പത്തില്‍ തന്നെ ഇത്തരം സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കപ്പെടുമെന്നാണ്. നേരത്തേ ഇതിന് ചികില്‍സയ്ക്കു യാതൊരു സാധ്യതയും ഇല്ലായിരുന്നു. ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത് ഇത്തരം സ്വഭാവഗതികളെ ചെറുപ്പത്തിലേ കണ്ടറിഞ്ഞ് ചികില്‍സിക്കാന്‍ കഴിയുമെന്നാണ്. അറ്റ്‌ലാന്റിക് മാസികയില്‍ ഈ മാനസികാവസ്ഥയുടെ സങ്കീര്‍ണതകള്‍ ഒരു പഠനത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. ഭാവിയില്‍ കഠിനമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ള സൈക്കോപത് സ്വഭാവം പ്രകടിപ്പിക്കുന്ന കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്താന്‍ കഴിയുമെന്നാണു പഠനം പറയുന്നത്. വൈകാരികമായ ശൂന്യതയും മറ്റുള്ളവരോട് അനുതാപം പ്രകടിപ്പിക്കാനുള്ള ശേഷിക്കുറവുമാണ് അത്തരക്കാരുടെ പ്രധാന സ്വഭാവവിശേഷം.  തലച്ചോറിലെ അമിഗ്ദാല എന്ന ഭാഗത്ത് ചില സവിശേഷതകള്‍ ഇത്തരക്കാരില്‍ കാണപ്പെടുന്നതായാണു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വികാരങ്ങളെ തിരിച്ചറിയാനും അതിനോട് പ്രതികരിക്കാനുമുള്ള ശേഷി കുറയാന്‍ അതാണു കാരണം. ഇതു പരിഹരിക്കാന്‍ മനശ്ശാസ്ത്ര പരീക്ഷണങ്ങള്‍ നടക്കുന്നതായും അത് ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായും അറ്റ്‌ലാന്റിക് മാസികയിലെ പഠനം ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it