palakkad local

കുറ്റവാളികളെ സൃഷ്ടിക്കുന്നത് സമൂഹത്തിലെ ദുരനുഭവങ്ങള്‍: ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍

പാലക്കാട്: വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍നിന്നും മറ്റ് സമൂഹത്തില്‍നിന്നും ലഭിക്കുന്ന ദുരനുഭവങ്ങളും അതില്‍ നിന്നുണ്ടാകുന്ന പ്രതികാരവുമാണ് മിക്കകുട്ടികളെയും കുറ്റവാളികളാക്കുന്നതെന്ന് ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ അഭിപ്രായപ്പെട്ടു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിശ്വാസ് മൂന്നാം വാര്‍ഷികവും 'നീതി തേടുന്ന ബാല്യ-കൗമാരങ്ങള്‍' സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹവും സാമൂഹിക പശ്ചാത്തലങ്ങളുമാണ് ഇത്തരം കുറ്റവാളികളെ സൃ ഷ്ടിക്കുന്നതിന് കൂടുതല്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ് വൈസ് പ്രസിഡ ന്റ് വി പി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് വിപുലീകരിക്കണമെന്നും കുട്ടി കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നവരുടെ മാനസികാരോഗ്യം പഠന വിധേയമാക്കുന്നതിന് നടപടിവേണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ബോര്‍ഡ് അംഗം സ്മിത സതീഷ് അഭിപ്രായപ്പെട്ടു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോ സ്‌പോള്‍, അഡ്വ. അപര്‍ണ, അഡ്വ.പി ശ്രീപ്രകാശ്, കെ ജി ലിയോനാര്‍ഡ്, ബീനാഗോവിന്ദ് സംസാരിച്ചു.
വിവിധ വിദ്യാലയങ്ങളിലെ പ്രതിനിധികളായ നന്ദഗോപന്‍ പി ടി, അഞ്ജന ചന്ദ്രന്‍, ജയശ്രീ സുബ്രഹ്മണ്യന്‍, ശ്രീ ലക്ഷ്മി എ സ്, പ്രണവ് സുമന്‍, ദൃശ്യസ്തുതി എന്നിവരും സമൂഹത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ചു.
വിശ്വാസ് സെക്രട്ടറി പി പ്രേം നാഥ് സ്വാഗതവും, വൈ സ് പ്രസിഡന്റ് അഡ്വ. എസ് ശാ ന്താദേവി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it