കുറ്റക്കാര്‍ക്ക് ശിക്ഷയില്ല

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍ കെ അഡ്വാനിയും ശിവസേനാ നേതാവ് ബാല്‍താക്കറെയും ഉള്‍പ്പെടെ 68 പ്രതികളുടെ പേരുകള്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അവര്‍ക്കെതിരേ നടപടിക്ക് അതു ശുപാര്‍ശ ചെയ്യുന്നില്ല. സര്‍ക്കാരിന്റെ നടപടിരേഖയും കുറ്റവാളികളെ ശിക്ഷിക്കുന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഭാവിയില്‍ രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകളാണ് 17 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച 900ലേറെ പേജ് വരുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിലുണ്ടായിരുന്നത്. ഒമ്പതു കോടി രൂപയാണ് കമ്മീഷന്‍ അന്വേഷണത്തിനു വേണ്ടി ചെലവഴിച്ചത്.
Next Story

RELATED STORIES

Share it