കുറ്റക്കാര്‍ക്കെതിരേ നടപടി: മുഖ്യമന്ത്രി

മുംബൈ: ഔറംഗാബാദ് കലാപത്തില്‍ പങ്കാളികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം എംഎല്‍എമാര്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനല്‍കി. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ക്കെതിരേ ജാതിമത പരിഗണനകളില്ലാതെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.
കലാപത്തില്‍ ശിവസേനാ പ്രവര്‍ത്തകരും പോലിസുകാരും പങ്കാളികളാണെന്നാണ് എംഎല്‍എമാര്‍ ആരോപിച്ചത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എംഐഎം പാര്‍ട്ടികളിലെ മുസ്‌ലിം എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ കണ്ടത്.
കലാപത്തിനിരയായവര്‍ക്ക് ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഔറംഗാബാദിലെ പുതിയ പോലിസ് കമ്മീഷണറെ 72 മണിക്കൂറിനകം പ്രഖ്യാപിക്കും. ഔറംഗാബാദ് പോലിസ് കമ്മീഷണറായിരുന്ന യശ്‌സ്വി യാദവിനെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നിര്‍ബന്ധിത അവധിയില്‍ അയച്ചിരുന്നു.
നഗരപ്രാന്തത്തില്‍ മാലിന്യം തള്ളുന്നതിനെതിരേ സമരം ചെയ്തവര്‍ക്കു നേരെ പോലിസ് അതിക്രമം കാണിച്ചതിനെ തുടര്‍ന്നായിരുന്നു നിര്‍ബന്ധിത അവധി.
ഔറംഗാബാദ് കലാപത്തില്‍ പോലിസ് പങ്കാളിത്തം വ്യക്തമാക്കുന്ന വീഡിയോ എംഎല്‍എമാര്‍ ഫഡ്‌നാവിസിന് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it