Pathanamthitta local

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണം: എസ്ഡിപിഐ

പത്തനംതിട്ട: എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത പെരുനാട് എസ്‌ഐക്കും രണ്ട് പോലീസുകാര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പട്ടു. വ്യാപാരിയായ അഭിലാഷിനോട് പെരുനാട് എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ കപ്പം ആവശ്യപെട്ടു. എന്നാല്‍, കപ്പം നല്‍കാന്‍ തയ്യാറാകാത്തതോടെ അഭിലാഷിനു നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയുമായിരുന്നു. ഇത്തരം സംഭവം പോലിസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണ്. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it