ernakulam local

കുറുമശേരിയില്‍ മെഷീന്‍ പണിമുടക്കി; ദീര്‍ഘസമയം ക്യൂ നിന്ന നാലുപേര്‍ തലചുറ്റി വീണു

കൊച്ചി: വോട്ടിങ് മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് അങ്കമാലി നിയോജക മണ്ഡലത്തില്‍ പാറക്കടവ് പഞ്ചായത്തില്‍ കുറുമശേരി ഗവ.യുപി സ്‌കൂളിലെ 75ാം നമ്പര്‍ ബൂത്തില്‍ പോളിങ് ഇഴഞ്ഞുനീങ്ങി.
ഇതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ ബൂത്തില്‍ വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയും വോട്ടു ചെയ്യാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നിശ്ചിത വോട്ടിങ് സമയം അവസാനിച്ചതിന് ശേഷവും രാത്രി ഏഴര വരെ നീണ്ടവരി തുടര്‍ന്നു. ദീര്‍ഘസമയം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്ന നാലുപേര്‍ തലചുറ്റി വീണു.
വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതില്‍ പ്രിസൈഡിങ് ഉദ്യോഗസ്ഥന്‍മാരുടെ പരിചയക്കുറവ് മൂലമാണ് ബൂത്തില്‍ തിരഞ്ഞെടുപ്പ് വൈകിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 11 മുതല്‍ ബൂത്തില്‍ നിരവധി തവണ വൈദ്യുതി നിലച്ചതും പോളിങ് മന്ദഗതിയിലാക്കി.
Next Story

RELATED STORIES

Share it