thrissur local

കുറുക്കന്‍പാറ കരിങ്കല്‍ കരകൗശല ശാലയില്‍ മോഷണം പതിവായി

കുന്നംകുളം: കുറുക്കന്‍പാറ കരിങ്കല്‍ കരകൗശല ശാലയില്‍ നിരന്തര മോഷണം. ഗണപതി വിഗ്രഹങ്ങള്‍ പതിവായി മോഷണം പോകുന്നതായി പരാതി.
കേരളത്തില്‍ തന്നെ കരിങ്കല്‍ കൊത്തുപണികളില്‍ പ്രമുഖരായ ശില്‍പികള്‍ റോാഡിരികിലെ ഷെഡുകൡ ഇരുന്ന് കൊത്തുപണികള്‍ ചെയ്ത് ഉപജീവനം നടത്തുന്ന കുറുക്കന്‍പാറയില്‍ ഉദ്ധേശം 200 ല്‍പരം തൊഴിലാളികളുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഇവിടെ നിന്നും നിരന്തരമായി ഗണപതി വിഗ്രഹങ്ങള്‍ മോഷണം പോകുന്നതായാണ് തൊഴിലാളികള്‍ പറയുന്നത്.
3000 മുതല്‍ 5000 രൂപ വരെ വിലവരുന്ന ചെറിയ വിഗ്രഹങ്ങളാണ് നഷ്ടപ്പെടുന്നതില്‍ അധികവും. രാത്രി 10 ഓടെ മേഖലയില്‍ തൊഴിലാളികള്‍ പോയി ശേഷമെത്തുന്ന മോഷ്ടാക്കളാണ് ഇതിനു പുറകില്‍.
ശബരമല സീസണ്‍ ആരംഭിച്ചതോടെ സദാസമയം വാഹനങ്ങള്‍ ഓടുന്ന മേഖലയില്‍ നിന്ന് പരിസരം അറിയാത്തവര്‍ക്ക് മോഷണം നടത്താനാവില്ലെന്ന വിശ്വാസമുണ്ട് തൊഴിലാളികള്‍ക്ക്.
ഒരുമാസത്തിനകം 6 ഷെഡുകളില്‍ നിന്നായി ഏതാണ്ട് 14 ലേറെ വിഗ്രഹങ്ങള്‍ മോഷണം പോയതായി പറയന്നു. സംഭവമുമായി ബന്ധപെട്ട് കുന്നംകുളം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.
മുന്‍പ് ആഴ്ചയില്‍ ഒരു തവണ എന്ന നിലയിലായിരുന്നു വെങ്കില്‍ കഴിഞ്ഞ രണ്ട് ദിവസവും മോഷണമുണ്ടായതോടെയാണ് ശില്‍പികള്‍ ഏറെ ആശങ്കയിലായത്.
Next Story

RELATED STORIES

Share it