Flash News

'കുറവ് വേതനം ലഭിക്കുന്ന തൊഴിലാളികള്‍ ഇന്ത്യയിലെന്ന്'



ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കുറവ് വേതനം ലഭിക്കുന്ന തൊഴിലാളികള്‍ ഇന്ത്യയിലാണെന്ന് ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാരന്‍ ബറോ. ഗ്രാമീണ മേഖലയില്‍ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. സാമൂഹിക സുരക്ഷിതത്വം ഉറുവരുത്തുന്നതിലും മിനിമം വേതനം നല്‍കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും ഷാരന്‍ ബറോ ഡല്‍ഹിയില്‍ പറഞ്ഞു.  തൊഴില്‍ സംഘടനകളുമായി സംസാരിക്കാന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാര്‍ സംഘടനകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ സംഘടനകള്‍ക്കു പറയാന്‍ ഒരിടമുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി തൊഴില്‍ നല്‍കുമെന്ന് പറച്ചില്‍ മാത്രമേ ഉള്ളൂ, ഷാരന്‍ ബറോ പറഞ്ഞു. ഐടിയുസി നേതാവ് ഷോയ യോഷിദ, നേതാക്കളായ ജി സഞ്ജീവ റെഡ്ഡി, ആര്‍ ചന്ദ്രശേഖരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it