Alappuzha local

കുറവന്‍തോട് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ പത്താം വാര്‍ഡി ല്‍  സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയായി. ആകെ ഒരേക്കര്‍ 9 സെന്റ് ഭൂമിയാണ് പുറമ്പോക്ക് ഭൂമിയായി സര്‍വേ രേഖകളില്‍ ഉള്ളത്. ഇതില്‍ അളവ് പൂര്‍ത്തീകരിച്ചപ്പോള്‍ 70 സെന്റ് ഭൂമി പ്രദേശവാസികള്‍ കടമുറികളടക്കം പണിത് കൈവശം വച്ചിരിക്കുകയാണെന്ന് കണ്ടെത്തി പഞ്ചായത്ത് നേട്ടീസ് നല്‍കി. 10 വര്‍ഷം മുന്‍പ് സ്ഥലം എടുത്ത് വീട് വച്ച് താമസം തുടങ്ങിയവര്‍ക്ക് 3 സെന്റ് ഭൂമി നല്‍കുവാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൈവശരേഖ നല്‍കും. 19 കുടുംബങ്ങള്‍ക്കാണ് ഇങ്ങനെ  ഭൂമി ലഭിക്കുന്നത്. ഇവരില്‍  മൂന്ന് സെന്റില്‍ കുടുതല്‍ സ്ഥലം ഉള്ളവരില്‍ നിന്ന് ബാക്കി ഭൂമി തിരിച്ച് പിടിച്ച് കല്ലുകള്‍ സ്ഥാപിച്ച് കഴിഞ്ഞു.  കൈയേറ്റം വിട്ടൊഴിയാന്‍ നോട്ടിസ് നല്‍കി തുടങ്ങി. 40 സെന്റ് ഭൂമി റോഡിനായി പോയി. ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥ എസ് ശോഭ, പഞ്ചായത്ത് പ്രസി. എം ഷീജ, പഞ്ചായത്ത് സെക്ര. കെ വിമല്‍ കുമാര്‍, കെ എ സാഹിര്‍, നസീര്‍ പള്ളിവെളി, സെലിന, ഫൗസിയ നിസാര്‍, കെ കെ ലത, ഇന്ദുലേഖ, സുധര്‍മ്മ ഭുവനചന്ദ്രന്‍  തിട്ടപ്പെടുത്തലിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it