Pravasi

കുറഞ്ഞ നിരക്കില്‍ സ്‌പൈസ് ജെറ്റ് ദുബയ്- കോഴിക്കോട് സര്‍വീസ്

ദുബയ്: ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളിലൊന്നായ സ്‌പൈസ് ജെറ്റ് അടുത്ത മാസം 15 മുതല്‍ ദുബയ്- കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു. ദുബയില്‍നിന്ന് വൈകീട്ട് 4.55നു പുറപ്പെടുന്ന വിമാനം രാത്രി 10.15ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. അവിടെനിന്ന് വെളുപ്പിന് 1.05നു പുറപ്പെട്ട് രാവിലെ 3.55ന് ദുബയിലെത്തും. വണ്‍വേ ടിക്കറ്റ് നിരക്ക് 277 ദിര്‍ഹത്തിലാണ് ആരംഭിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റിന് പതിനായിരം രൂപയാണ് തുടക്കത്തില്‍ ഈടാക്കുക.

179 പേര്‍ക്കു യാത്രചെയ്യാന്‍ കഴിയുന്ന ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഡ്യൂട്ടി ഫ്രീ സാധനങ്ങളടക്കം 10 കിലോഗ്രാം കാബിന്‍ ലഗേജും 30 കിലോ ചെക്ഡ് ലഗേജും യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോവാം. യാത്രക്കാരെ കൂടുതല്‍ ലഭിക്കുകയും അനുമതി ലഭിക്കുകയും ചെയ്താല്‍ ഈ സെക്ടറില്‍ തന്നെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും തയ്യാറാണന്ന് സ്‌പൈസ് ജെറ്റ് യു.എ.ഇ. മാനേജര്‍ വി എല്‍ നരസിംഹം തേജസിനോടു പറഞ്ഞു. നിലവില്‍ ദുബയില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ, അഹ്മദാബാദ്, പൂനെ, മധുര എന്നീ നഗരങ്ങളിലേക്കാണ് സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തുക.
Next Story

RELATED STORIES

Share it