കുറഞ്ഞ നിരക്കില്‍ സ്പൈസ് ജെറ്റ് ദുബയ്-കോഴിക്കോട് സര്‍വ്വീസ് ആരംഭിക്കുന്നു
BY ajay G.A.G3 Oct 2015 1:04 PM GMT
ajay G.A.G3 Oct 2015 1:04 PM GMT
ദുബയ്: ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളിലൊന്നായ സ്പൈസ് ജെറ്റ് അടുത്ത മാസം 15 മുതല്‍ ദുബയ്-കോഴിക്കോട് സര്‍വ്വീസ് ആരംഭിക്കുന്നു. ദുബയില്‍ നിന്നും വൈകിട്ട് 4.55 ന് പുറപ്പെടുന്ന വിമാനം രാത്രി 10.15 ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. അവിടെ നിന്നും വെളുപ്പിന് 1.05 ന് പുറപ്പെടുന്ന വിമാനം രാവിലെ 3.55 ന് ദുബയിലെത്തും. വണ്‍വേ ടിക്കറ്റിന് 277 ദിര്‍ഹത്തില്‍ നിന്നുമാണ് നിരക്ക് ആരംഭിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റ് പതിനായിരം രൂപ മാത്രമാണ് തുടക്കത്തില്‍ ഈടാക്കുന്നത്. 179 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബോയിങ് 737-800 വിമാനമാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്.
ഡ്യൂട്ടി ഫ്രീ സാധനങ്ങളടക്കം 10 കിലോ കാബിന് ലഗേജും 30 കിലോ ചെക്ക്ഡ് ലഗേജും യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ട് പോകാം. യാത്രക്കാരെ കൂടുതല്‍ ലഭിക്കുകയും അനുമതി ലഭിക്കുകയും ചെയ്താല്‍ ഈ സെക്ടറില്‍ തന്നെ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനും തയ്യാറാണന്ന് സ്പൈസ് ജെറ്റ് യു.എ.ഇ. മാനേജര്‍ വി.എല്‍. നരസിംഹം തേജസിനോട് പറഞ്ഞു. നിലവില്‍ ദുബയില്‍ നിന്നും കൊച്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പൂന, മധുര എന്നീ നഗരങ്ങളിലേക്കാണ് സ്പൈസ് ജെറ്റ് സര്‍വ്വീസ് നടത്തുന്നത്.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT