കുറഞ്ഞ എണ്ണവിലയുടെ പകുതി ഉപഭോക്താക്കള്‍ക്കു നല്‍കി: കേന്ദ്രം

ന്യൂഡല്‍ഹി: ആഗോള വിപണിയിലുണ്ടായ എണ്ണ വിലയിടിവുമൂലം ലഭിച്ച ആദായത്തിന്റെ 50 ശതമാനം ഉപഭോക്താക്കള്‍ക്കു നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
ഗുണഭോക്താക്കള്‍ക്ക് നല്‍കിയ 50 ശതമാനം കഴിച്ച് ബാക്കി കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം തുടങ്ങിയ സാമൂഹികക്ഷേമ പദ്ധതികള്‍ക്കു വേണ്ടി നീക്കിവച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ല. സാമൂഹികക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി പണം ശേഖരിക്കുന്നത് ഒരു കുറ്റമാണോ? മന്ത്രി ചോദിച്ചു. സര്‍ക്കാരിന് സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എണ്ണയ്ക്ക് വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങള്‍ക്കു നല്‍കാതെ സര്‍ക്കാര്‍ കൈയടക്കുകയാണെന്നും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് ജനങ്ങളുടെ ഭാരം കൂട്ടുകയാണ് ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. സിപിഎമ്മിലെ സീതാറാം യെച്ചൂരി, തപന്‍കുമാര്‍ സെന്‍, കോണ്‍ഗ്രസ്സിലെ ദ്വിഗ്‌വിജയ് സിങ് എന്നിവര്‍ മന്ത്രിയുടെ വിശദീകരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it