World

കുര്‍ദ് സൈനികയുടെ മൃതദേഹം വികൃതമാക്കുന്ന വീഡിയോ; സിറിയയില്‍ വ്യാപക പ്രതിഷേധം

ദമസ്‌കസ്: കുര്‍ദ് സൈനികയുടെ മൃതദേഹം വികൃതമാക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സിറിയയില്‍ പ്രതിഷേധം വ്യാപകമാവുന്നു. സംഭവത്തില്‍ തുര്‍ക്കി സൈന്യത്തിനെതിരേ കുര്‍ദിഷ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.
രണ്ടു വീഡിയോകളാണ് സൈനികയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. മൃതദേഹത്തിനടുത്ത് തുര്‍ക്കി സൈന്യം നില്‍ക്കുന്നതും ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. 20കാരിയായ ബാരിന്‍ കൊബനി എന്ന കുര്‍ദ് സൈനികയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2015ലാണ് ബാരിന്‍ സൈന്യത്തില്‍(പീപ്പിള്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ്) ചേര്‍ന്നത്.
തുര്‍ക്കി സൈന്യം പിടികൂടുമ്പോള്‍ സൈനികയ്ക്കു ജീവനുണ്ടായിരുന്നതായും പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും തുര്‍ക്കി സൈന്യം മൗനം തുടരുകയാണ്.
സിറിയയില്‍ കുര്‍ദ് സൈന്യ(വൈപിജെ)ത്തിനെതിരേയാണ് തുര്‍ക്കി ആക്രമണം നടത്തുന്നത്. തുര്‍ക്കിയില്‍ സ്വയംഭരണാധികാരത്തിനായി പോരാടുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി വൈപിജെയ്ക്ക് ബന്ധമുണ്ടെന്നു തുര്‍ക്കി ആരോപിക്കുന്നു.
Next Story

RELATED STORIES

Share it