Flash News

കുര്‍ദുകള്‍ക്ക് യുഎസ് ആയുധം നല്‍കിത്തുടങ്ങി



വാഷിങ്ടണ്‍: വടക്കന്‍ സിറിയയില്‍ ഐഎസുമായി പോരാടുന്ന കുര്‍ദ് പോരാളികള്‍ക്ക് ചെറുകിട ആയുധങ്ങള്‍ യുഎസ് നല്‍കിത്തുടങ്ങി. നാറ്റോ സഖ്യരാജ്യമായ തുര്‍ക്കിയുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആയുധക്കൈമാറ്റം. ഐഎസ് തലസ്ഥാനമായി ഗണിക്കപ്പെടുന്ന റഖ തിരിച്ചുപിടിക്കുന്നതിനാണ് ആയുധ വിതരണമെന്ന് പെന്റഗണ്‍ അവകാശപ്പെട്ടു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ (എസ്ഡിഎഫ്) കുര്‍ദ് വിഭാഗങ്ങള്‍ക്ക് ചെറുകിട ആയുധങ്ങളും വാഹനങ്ങളും വിതരണം ചെയ്യുന്നതിന് തുടക്കമിട്ടതായി പെന്റഗണ്‍ വക്താവ് മേജര്‍ അഡ്രിയാന്‍ റാന്‍കിന്‍ ഗല്ലോവേ പറഞ്ഞു. എകെ 47 തോക്കുകളും ചെറു യന്ത്രത്തോക്കുകളും ഉള്‍പ്പെടെയുള്ളവയാണ് എസ്ഡിഎഫിന്റെ കുര്‍ദിഷ് പീപ്പിള്‍സ്് പ്രൊട്ടക്ഷന്‍ യൂനിറ്റി(വൈപിജി)നു നല്‍കുന്നത്.തുര്‍ക്കിയുടെ പ്രതിഷേധങ്ങള്‍ക്കിടെ ഈ മാസം ആദ്യത്തിലാണ് വൈപിജി പോരാളികള്‍ക്ക് ആയുധം നല്‍കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയത്. ആയുധം കൈമാറിയത് സംബന്ധിച്ച് തുര്‍ക്കി പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it