Idukki local

കുരുമുളക് കൃഷിയില്‍ വിപ്ലവം; ജോര്‍ജിനെത്തേടി ദേശീയ അംഗീകാരം

ഇടുക്കി: ജൈവ സമ്മിശ്ര കൃഷിയില്‍ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ ഇടുക്കി പട്ടയക്കുടി പുളിയംമാക്കല്‍ ജോര്‍ജിന് ദേശീയ അംഗീകാരവും . മൂന്നുലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്നും ജോര്‍ജ് ഏറ്റുവാങ്ങി. സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവരിച്ച ജോര്‍ജ് തന്റെ പുതിയ പരീക്ഷണങ്ങളായ സീയോണ്‍മുണ്ടി എന്ന കുരുമുളക് ചെടി വികസിപ്പിച്ചെടുത്തതിനും ജോര്‍ജിയന്‍ രീതിയില്‍ കുരുമുളക് ചെടി ഇടവിളയായി കൃഷി ചെയ്ത് വിജയിച്ചതിനുമാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്.

ജോര്‍ജിന്റെ കണ്ടു പിടിത്തം കണ്ണൂരിലെ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രഥമ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ അംഗീകാരം ലഭിച്ചിരുന്നു. ജോര്‍ജിനെ വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്ത് മികച്ച കര്‍ഷകനായി ആദരിച്ചിരുന്നു. ഇതിന് പുറമെ കാര്‍ഡ്‌സിന്റെ ജൈവ ശ്രീ പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി അവാര്‍ഡ്, വി.എഫ്.സി.കെയുടെ ഹരിത കീര്‍ത്തി അവാര്‍ഡ് എന്നിവയും ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it