wayanad local

കുരുമുളകിന് മഞ്ഞളിപ്പ് രോഗം; നിരാശയോടെ കര്‍ഷകര്‍



പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കുരുമുളക് ചെടികള്‍ക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമാവുന്നു. വരള്‍ച്ചയും ദ്രുതവാട്ടുവുംമൂലം കൃഷിയില്‍നിന്നു പിന്മാറിയ കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷി ആരംഭിച്ചുവെങ്കിലും വിളവെടുപ്പിന് പാകമായ തോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗവും വ്യാപകമാവുകായാണ്. മൂന്നും നാലും വര്‍ഷമായ ചെടികളാണ് മഞ്ഞളിപ്പും ഇളചുരുട്ടി രോഗവുംമൂലം നശിക്കുന്നത്. പാടിച്ചിറ, മുള്ളന്‍കൊല്ലി, ചെറ്റപ്പാലം, ആലത്തൂര്‍, സീതാമൗണ്ട്, പെരിക്കല്ലൂര്‍ ഭാഗങ്ങളിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. എന്നാല്‍, കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും പരാതിയുണ്ട്. ബാങ്കില്‍നിന്നും വായ്പയെടുത്തും കടം വാങ്ങിയുമാണ് കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷി ആരംഭിച്ചത്. പാടിച്ചിറ പ്രദേശത്ത് മാത്രം നൂറേക്കറോളം കൃഷിയിടത്താണ് മഞ്ഞളിപ്പ് രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുരുമുളക് ചെടികളുടെ ഇലകള്‍ പൂര്‍ണമായും മഞ്ഞ നിറത്തിലാവുകയും കായ്കള്‍ കരിഞ്ഞുണങ്ങുകയുമാണ്.
Next Story

RELATED STORIES

Share it